Site icon Fanport

ഗോൾ അടിക്കാൻ ആകാതെ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷയും

കൊച്ചിയിൽ ഒഡീഷയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ പകുതിക്ക് പിരിയുമ്പോൾ 0-0 എന്ന വിരസ സമനിലയിൽ നിൽക്കുകയാണ്. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങളിൽ ഇരു ടീമുകളും കാര്യമായി സൃഷ്ടിച്ചില്ല.

കേരള 22 12 26 20 14 13 284

ഒഡീഷ എഫ് സിക്ക് എതിരെ ഡിഫൻസിൽ ഊന്നിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കളിച്ചത്. ലൂണയ്ക്കോ കലിയുഷ്നിക്കോ ഒന്നും ദിമിത്രസിന് അറ്റാക്കിൽ നല്ല അവസരങ്ങൾ നൽകാൻ ആയില്ല.

ഒഡീഷയും കാര്യമായ അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ കൂടുതൽ ഓപ്പൺ ആയ പോരാട്ടം കളിയിൽ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കാം‌‌.

Exit mobile version