Site icon Fanport

ആദ്യ പകുതിയിൽ 2 ഗോൾ ലീഡ് കളഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-2 എന്ന സമനിലയിൽ നിൽക്കുന്നു. ആവേശകരമായ ആദ്യ പകുതിയാണ് ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 2-0ന് മുന്നിൽ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2ലേക്ക് വന്നത്.

Picsart 24 10 03 20 05 44 837
നോഹ തന്റെ ഗോൾ ആഘോഷിക്കുന്നു

മത്സരത്തിൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കാണ് കാണാൻ ആയത്. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ജിമനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.

മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് 2-0 ഒഡീഷ. 29ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളിൽ കലാശിച്ചത്.

36ആം മിനുട്ടിൽ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്കോർ 2-2. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു.

Exit mobile version