Picsart 23 11 25 21 44 55 971

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ, ജയിച്ചാൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാം

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഒരു മാസത്തെ ബ്രേക്കിന് ശേഷം പുനരാരംഭിച്ച ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ഭുവനേശ്വരിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സൂപ്പർ കപ്പ് ഫൈനലിൽ പരാജയപ്പെട്ടു എങ്കിലും മികച്ച ഫോമിലാണ് ഒഡീഷ ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന് ആകട്ടെ പരിക്ക് കാരണം കഷ്ടപ്പെടുന്നതിനാൽ കാര്യങ്ങൾ എളുപ്പമായിരിക്കില്ല. ലൂണയ്ക്ക് പിന്നാലെ പെപ്രയും ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്ന് പരിക്ക് കാരണം പുറത്തായിരുന്നു‌‌. ലൂണക്ക് പകരം എത്തിയ ഫെഡോറും ലോണിൽ നിന്ന് തിരികെയെത്തിയ ജസ്റ്റിനും ഇന്ന് ഐ എസ് എല്ലിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനായി ഇറങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഐ എസ് എൽ ഇടവേളയ്ക്ക് ആയി പിരിയുമ്പോൾ ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിൽ ആയിരുന്നു‌. ആ ഫോമിലേക്ക് തിരികെയെത്തുമെന്നാകും ആരാധകരുടെ പ്രതീക്ഷ. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

Exit mobile version