Picsart 23 01 04 00 09 36 977

മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്, ഗോവയ്ക്ക് എതിരെ രാഹുൽ ഇല്ല

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പതിനാലാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയ്ക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. ഇവാൻ വുകമാനോവിച് ടീമിൽ ചില നിർണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. മുംബൈ സിറ്റിക്ക് എതിരെ ഇല്ലാതിരുന്ന സന്ദീപ് സസ്പെൻഷൻ കഴിഞ്ഞ് തിരികെയെത്തി. പരിക്കേറ്റ ലെസ്കോവിച് ഇന്നും സ്ക്വാഡിൽ ഇല്ല. പകരം വിക്ടർ മോങിൽ ഡിഫൻസിൽ ഇറങ്ങുന്നു.

ഗിൽ ആണ് വലക്കു മുന്നിൽ. സന്ദീപ്, ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ ഇറങ്ങുന്നത്.. സഹൽ, ലൂണ, ദിമിത്രോസ് എന്നിവർക്ക് ഒപ്പം സൗരവ് ആണ് ഇന്ന് അറ്റാക്കിൽ ഉള്ളത്.

ടീം: ഗിൽ, സന്ദീപ്, ഹോർമി, മോംഗിൽ, നിശു, ജീക്സൺ, ഇവാൻ, സൗരവ്, സഹൽ, ലൂണ, ദിമിത്രോസ്,

Exit mobile version