“നോർത്ത് ഈസ്റ്റ് എളുപ്പമുള്ള എതിരാളികൾ അല്ല” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലക‌ൻ

ലീഗിൽ അവസാന സ്ഥാനത്താണെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അത്ര എളുപ്പമുള്ള എതിരാളികൾ അല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്. നാളെ നോർത്ത് ഈസ്റ്റിനെ നേരിടാൻ ഇരിക്കുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഇവാൻ. നോർത്ത് ഈസ്റ്റ് ഇതുവരെ പോയിന്റ് നേടാത്ത ടീമാണ് അതുകൊണ്ട് തന്നെ അവർ ഒരു പോയിന്റ് നേടാനായി എല്ലാം നൽകും അതുകൊണ്ട് ഈ മത്സരം കുറച്ചു കൂടെ പ്രയാസമുള്ളതായിരിക്കും എന്നു കോച്ച് പറഞ്ഞു.

Picsart 22 10 17 08 51 47 609

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനെ നേരിട്ടപ്പോൾ രണ്ട് മത്സരങ്ങൾ എളുപ്പമായിരുന്നില്ല എന്ന് ഇവാൻ ഓർമ്മിപ്പിച്ചു. നോർത്ത് ഈസ്റ്റ് ആദ്യ മത്സരങ്ങൾ പരാജയപ്പെട്ടു എങ്കിലും അവർ മികച്ച ടീമാണ് എന്നാണ് തനിക്ക് കളികൾ കണ്ടപ്പോൾ തോന്നിയത്. അവർ ടേബിളിൽ ഇതിനേക്കാൾ മികച്ച പൊസിഷനിൽ ഇരിക്കേണ്ടവർ ആണെന്നും ഇവാൻ പറഞ്ഞു.

ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാലു മത്സരങ്ങളിൽ നാലു തോറ്റ് ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുകയാണ്. നാളെ ഗുവാഹത്തിയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് പോരാട്ടം നടക്കുന്നത്.