Picsart 22 11 04 16 07 30 116

അപോസ്തോലിസ് നോർത്ത് ഈസ്റ്റിന് എതിരെ കളിക്കും

പരിക്ക് കാരണം ഒഡീഷ എഫ് സിക്ക് എതിരായ മത്സരവും മുംബൈ സിറ്റിക്ക് എതിരായ മത്സരവും നഷ്ടമായ വിദേശ സ്ട്രൈക്കർ ജിയാനു അപോസ്തൊലിസ് നാളെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ വീണ്ടും ഇറങ്ങും. താരത്തിന്റെ പരിക്ക് പൂർണ്ണമായി ഭേദമായി എന്ന് ഇവാൻ ഇന്ന് പത്ര സമ്മേളനത്തിൽ അറിയിച്ചു. അവസാന രണ്ട് മത്സരങ്ങളിൽ അപോസ്തൊലിസ് പരിക്കുമായി കഷ്ടപ്പെടുക ആയിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങി എത്തിയിട്ടുണ്ട് എന്ന് ഇവാൻ പറഞ്ഞു.

താരം കഴിഞ്ഞ ആഴ്ച തന്നെ പരിശീലനം പുനരാരംഭിച്ചിരുന്നു. അപോസ്തൊലിസ് കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിലേക്ക് എത്തിയേക്കും. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ യാതൊരു ഇഞ്ച്വറിയും ഇപ്പോൾ ഇല്ലാ എന്നും എല്ലാ താരങ്ങളും സെലക്ഷന് ലഭ്യരാണെന്നും ഇവാൻ പറഞ്ഞു. നാളെ ഗുവാഹത്തിയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.

Exit mobile version