Picsart 23 05 16 09 58 36 864

എല്ലാം പെട്ടെന്ന്!! ഓസ്ട്രേലിയയിൽ നിന്ന് ഒരു സൂപ്പർ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

അടുത്ത സീസണായുള്ള ഒരുക്കം വേഗത്തിൽ ആക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അവർ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് തങ്ങളുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരം ജോഷുവ സൊറ്റിരിയോ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 27കാരനെ സ്വന്തമാക്കാൻ ന്യൂകാസിൽ ജെറ്റ്സുമായി കരാറിൽ എത്തിയതാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചു.

ക്ലബ് വിട്ട ഗിയാന്നു അപോസ്തൊലിസിന്റെ പകരക്കാരനാകും ജോഷുവ. വിംഗറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ആയിരുന്നു ന്യൂകാസിൽ ജെറ്റ്സിൽ എത്തിയത്. അതിനു മുമ്പ് വില്ലിങ്ടൺ ഫീനിക്സിൽ ആയിരുന്നു. അവിടെ മൂന്ന് വർഷത്തോളം താരം കളിച്ചു. വെസ്റ്റേൺ സിഡ്നി സാൻഡേഴ്സിനായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ അണ്ടർ 23, അണ്ടർ 21 ടീമുകളുടെ ഭാഗമായിട്ടുമുണ്ട്.

ലൂണ, ദിയമന്റകോസ്, ലെസ്കോവിച് എന്നിവർക്ക് ഒപ്പം ജോഷുവ കൂടെ എത്തുന്നതോടെ ഇനി രണ്ട് വിദേശ താരങ്ങളെ കൂടിയെ കേരള ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടതുള്ളൂ. ടീം പെട്ടെന്ന് തന്നെ ഒരുക്കി അടുത്ത സീസണായുള്ള ഒരുക്കങ്ങൾ വേഗത്തിൽ ആക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

Exit mobile version