Picsart 23 11 25 18 47 48 988

മിലോസ് ആദ്യ ഇലവനിൽ, ലെസ്കോവിച് ബെഞ്ചിൽ, ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു

ഐ എസ് എൽ പത്താം സീസണിലെ ഏഴാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഒന്നാമത് എത്താം. സസ്പെൻഷൻ കാരണം ദിമി ഇന്ന് ടീമിൽ ഇല്ല. എന്നാൽ സസ്പെൻഷൻ കഴിഞ്ഞ പ്രബീറും ഡ്രിഞ്ചിചും സ്ക്വാഡിൽ മടങ്ങി എത്തി. പരിക്ക് മാറി ലെസ്കോവിചും എത്തി. മിലോസ് ആദ്യ ഇലവനിൽ ഉണ്ട്. പ്രബീറും ലെസ്കോവിചും ബെഞ്ചിലും ഉണ്ട്.

സച്ചിൻ സുരേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. പ്രബീർ, പ്രിതം കോടാൽ,മിലോസ്, സന്ദീഒ എന്നിവരാണ് ഡിഫൻസിൽ. ഡാനിഷ്, വിബിൻ എന്നിവരാണ് മധ്യനിരയിൽ. ഡെയ്സുകെ, ലൂണ, പെപ്ര, ഐമൻ എന്നിവർ മുന്നിൽ അണിനിരക്കുന്നു. രാഹുലും ഇഷൻ പണ്ടിതയും ബെഞ്ചിൽ ഉണ്ട്.

ടീം;

Exit mobile version