Picsart 23 01 02 23 39 29 778

മുംബൈ സിറ്റിക്ക് എതിരെ ജയം തന്നെ ലക്ഷ്യം, അവരെ ആദ്യം നേരിട്ടതിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഏറെ മാറി

നാളെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ അരീനയിൽ വെച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ നേരിടുകയാണ്. സീസൺ തുടക്കത്തിൽ മുംബൈ സിറ്റിയുമായി ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ നാളെ നടക്കുന്ന മത്സരം ആദ്യം നടന്ന മത്സരം പോലെ ആകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു‌. അന്ന് മത്സരം നടക്കുമ്പോൾ സീസൺ തുടങ്ങിയിട്ട് അത്രകാലമേ ആയിരുന്നുള്ളൂ. ഇവാൻ പറയുന്നു.

ടീം അവരുടെ താളം കണ്ടെത്തി വരുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല‌. ഇപ്പോൾ ടീം ഒരുപാട് നാളായി ഒരുമിച്ചു കളിക്കുന്നു. ടീം നല്ല മൊമന്റത്തിൽ ആണ്. ടീമിന്റെ പല ഗുണങ്ങളും ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത്തവണ തന്റെ ടീമിനെ കുറിച്ച് തനിക്ക് ഏറെ വ്യക്തതയുണ്ട്‌. ഇവാൻ പറഞ്ഞു. നാളെ മികച്ച പോരാട്ടം തന്നെ നടക്കും. രണ്ട് ടീമുകളും വിജയത്തിനു വേണ്ടിയാകും പോരാടുക എന്നും ഇവാൻ പറഞ്ഞു.

Exit mobile version