Site icon Fanport

ദിമി ആദ്യ ഇലവനിൽ എത്തി, മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ്

ഐ എസ് എൽ പത്താം സീസണിലെ മൂന്നാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്ന് മുംബൈയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരു എഫ് സിക്കും ജംഷദ്പൂരിനും എതിരായ വിജയ ഇലവനിൽ നിന്ന് ഇന്ന് മാറ്റങ്ങൾ ഉണ്ട്. ദിമിയും വിബിൻ മോഹനനും ഇന്ന് ആദ്യ ഇലവനിലേക്ക് എത്തി.

കേരള ബ്ലാസ്റ്റേഴ്സ് 23 10 01 18 51 22 338

സച്ചിൻ സുരേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. പ്രബീർ ദാസ്, പ്രിതം കോടാൽ,മിലോസ്, ഐബാൻ എന്നിവരാണ് ഡിഫൻസിൽ. ഡയ്സുകെ, ജീക്സൺ,ഡാനിഷ്, വിബിൻ, ലൂണ, ദിമി എന്നിവരും അണിനിരക്കുന്നു. പെപ്രയും ഐമനും ഇന്ന് ബെഞ്ചിൽ ആയി.

ടീം;
കേരള ബ്ലാസ്റ്റേഴ്സ് 190307

Exit mobile version