Picsart 23 08 08 18 45 01 473

കേരള ബ്ലാസ്റ്റേഴ്സ് വിജയം തുടരുന്നു, കോവളം എഫ് സിയെ 5 ഗോളിന് തകർത്തു

പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒരു വിജയം കൂടെ. ഇന്ന് എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മഹാരാജാസ് കോളേജ് ടീമിനെയും പരാജയപ്പെടുത്തിയിരുന്നു.

ആദ്യ പകുതിയിൽ ജീക്സൺ നേടിയ ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്‌. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ട്രയലിൽ ഉള്ള വിദേശ താരം ജസ്റ്റിൻ ഇരട്ട ഗോളുകൾ നേടി. യുവ മലയാളി താരങ്ങളായ അജ്സൽ, നിഹാൽ എന്നിവരും ഇന്ന് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തി.

Exit mobile version