Picsart 23 10 02 00 34 43 943

“ഞങ്ങൾ ആയിരുന്നു മികച്ച ടീം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒന്നും ചെയ്തില്ല”- ജംഷദ്പൂർ പരിശീലകൻ

ഇന്ന് കേരള ബ്ലസ്റ്റേഴ്സ് വിജയിച്ചു എങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചത് ജംഷദ്പൂർ ആയിരുന്നു എന്ന് അവരുടെ പരിശീലകൻ കൂപ്പർ. “ഞങ്ങൾ ആയിരുന്നു വ്യക്തമായും മികച്ച ടീം. അതിൽ യാതൊരു സംശയവുമില്ല,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ കൂപ്പർ പറഞ്ഞു.

“രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് 15 മിനിറ്റ് നല്ല സ്‌പെൽ ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ അവർ ഒന്നും ചെയ്തില്ല. സ്വന്തം ആരാധകർക്ക് മുന്നിൽ അവർ അവരുടെ ഹോം സ്റ്റേഡിയത്തിൽ ആയിരുന്നു, പക്ഷേ അവർക്ക് ഞങ്ങളുടെ പ്രസിന് മുന്നിൽ കളിക്കാൻ കഴിഞ്ഞില്ല.” കൂപ്പർ പറഞ്ഞു.

ആദ്യ പകുതിയിൽ അവർക്ക് മൂന്ന് പാസുകൾ നൽകാൻ കഴിഞ്ഞില്ല. എന്റെ ടീമിന്റെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഈ കളി നമ്മൾ സ്വന്തമാക്കേണ്ടതായിരുന്നു. കിട്ടിയ അവസരങ് ഉപയോഗിക്കാത്തത് ആണ് ജംഷദ്പൂരിന് പ്രശ്നമായത്,” അദ്ദേഹം പറഞ്ഞു.

“കേരളം അവരുടെ ആരാധകർക്കൊപ്പം ശക്തമായി വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആദ്യ 20 മിനിറ്റിനുള്ളിൽ ഞങ്ങൾ ആരാധകരെയും ടീമിനെയും കളിയിൽ നിന്ന് പുറത്താക്കി. അതായിരുന്നു ഞങ്ങളുടെ പ്ലാനും, ഈ കളി തോൽക്കാൻ ഞങ്ങൾ അർഹരാണെന്ന് ഞാൻ കരുതുന്നില്ല,” കൂപ്പർ പറഞ്ഞു.

Exit mobile version