Picsart 23 04 17 02 12 19 916

കേരള ബ്ലാസ്റ്റേഴ്സിന്റെ ജെസ്സലിനെ ബെംഗളൂരു എഫ് സി സ്വന്തമാക്കുന്നു

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയിരുന്ന ജെസ്സൽ അടുത്ത സീസണ ബെംഗളൂരു എഫ് സിക്കായി കളിക്കാൻ സാധ്യത. Khel Now ആണ് ജെസ്സൽ ബ്ലാസ്റ്റേഴ്സ് വിട്ട് ബെംഗളൂരു എഫ് സിയിലേക്ക് ചേക്കേറും എന്ന് റിപ്പോർട്ട് ചെയ്യുന്നത്.ജെസ്സലിനു മുന്നിൽ ബെംഗളൂരു എഫ് സി രണ്ടു വർഷത്തെ കരാർ ഓഫർ മുന്നിൽ വെച്ചിട്ടുണ്ട്. ജെസ്സൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്ക്വാഡിൽ നിന്ന് പരിക്ക് മാറം പിന്മാറിയിരുന്നു.

ഈ സീസൺ കഴിഞ്ഞാൽ ജെസ്സൽ ബ്ലാസ്റ്റേഴ്സ് വിടുകയാണ് എന്ന് ഉറപ്പായിരുന്നു. ലെഫ്റ്റ് ബാക്കായ ജെസ്സൽ ഈ സീസണിൽ 19 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് താരം ആയിരുന്നു അണിഞ്ഞിരുന്നത്. നാലു വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ജെസ്സൽ ആകെ 63 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ കളിച്ചിരുന്നു.

Exit mobile version