Picsart 23 03 05 16 05 52 543

“കേരള ബ്ലാസ്റ്റേഴ്സ് കോച്ച് എടുത്തത് ധീരമായ തീരുമാനം” – ആൽവാരോ വാസ്കസ്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന് പിന്തുണയുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം ആൽവാരോ വാസ്കസ്. ഇന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇപ്പോൾ എഫ് സി ഗോവയുടെ താരമായ വാസ്കസ് പ്രതികരിച്ചത്‌. ഇവാൻ വുകമാനോവിച് എടുത്തത് വളരെ ധീരമായ തീരുമാനം ആണെന്ന് വാസ്കസ് ഇൻസ്റ്റഗ്രാമിൽ കുറിച്ച്. മത്സരം ഇങ്ങനെ അവസാനിച്ചു എന്നത് എന്ന് സങ്കടകരമാണ്. പക്ഷെ കോച്ച് ചെയ്തത് ധീരമായ കാര്യമാണ്. വാസ്കസ് കുറിച്ചു.

ഇവാൻ വുകമാനോവിചിന്റെ തീരുമാനം ലീഗിന് ഒരു നല്ല നാളെ നൽകും എന്ന് വാസ്കസ് പറയുന്നു. അദ്ദേഹത്തിന്റെ പ്രവർത്തി ലീഗിലെ മാറ്റങ്ങളുടെ തുടക്കമാകും എന്ന് താൻ പ്രതീക്ഷിക്കുന്നു. അതിനായുള്ള മാറ്റങ്ങൾ ലീഗ് സ്വീകരിക്കും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ സീസണിൽ ഇവാൻ വുകമാനോവിചിന് കീഴിൽ കളിച്ച് ഫൈനൽ വരെ എത്തിയ താരമാണ് വാസ്കസ്.

പ്ലേ ഓഫിൽ ഇവാം വുകമാനോവിചും ടീമും കളം വിട്ടു പോയതിനെ പലരും വിമർശിക്കുമ്പോൾ ആണ് വാസ്കസിനെ പോലെ ഒരു സീനിയർ താരം അനുകൂലിക്കുന്നത്. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും സന്തോഷം നൽകും.

Exit mobile version