Site icon Fanport

“എനിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ തുടരണം എന്നുണ്ട്, പക്ഷെ കാര്യങ്ങൾ എന്റെ കയ്യിൽ അല്ല” – കലിയുഷ്നി

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം ഇവാൻ കലിയുഷ്നി തനിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ ആഗ്രഹം ഉണ്ട് എന്ന് വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിൽ താൻ സന്തോഷവാൻ ആണ്. താൻ ആയിരുന്നു തീരുമാനം എടുക്കുന്നത് എങ്കിൽ ഇവിടെ തുടരുന്നത് എനിക്ക് എളുപ്പം ആയേനെ. പക്ഷെ കാര്യങ്ങൾ തന്റെ കയ്യിൽ അല്ല എന്ന് ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഇവാൻ.

Picsart 23 01 06 19 35 26 448

എന്റെ പാരന്റ് ക്ലബായ ഉക്രൈൻ ക്ലബ് ഒലെക്സാൻഡ്രിയ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് ഇവാൻ പറയുന്നു. തന്റെ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനോട് തുക ചോദിക്കും. അത് ചെറിയ തുക ആയിരിക്കില്ല. വലിയ തുക ആയിരിക്കും. ഇവാൻ പറഞ്ഞു. എന്തായാലും താൻ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു. എന്ത് സംഭവിക്കും എന്ന് സീസൺ അവസാനം നോക്കാം എന്നും കലിയുഷ്നി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ ലോൺ അടിസ്ഥാനത്തിൽ ആണ് കലിയുഷ്നി കളിക്കുന്നത്‌. ഉക്രൈനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ് ഇവാൻ ഇന്ത്യയിലേക്ക് എത്തിയത്.

Exit mobile version