Picsart 22 12 20 00 02 58 485

ഷീൽഡും കിരീടവും നേടാൻ ഉള്ള ഒരു ടീമിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ ഇതുവരെയുള്ള പ്രകടനത്തിൽ സന്തോഷവാന്മാരാണ് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇപ്പോൾ ഞങ്ങൾക്ക് സീസൺ പകുതി ആകുമ്പോൾ 19 പോയിന്റ് ഉണ്ട്. കഴിഞ്ഞ സീസണിലും ഏതാണ്ട് അത്ര തന്നെ പോയിന്റ് ഉണ്ടായിരുന്നു. എന്നാ അതിനു മുന്നെയുള്ള സീസൺ എടുത്താൽ ബ്ലാസ്റ്റേഴ്സ് ആകെ നേടിയത് 17 പോയിന്റ് ആയിരുന്നു. ഇവാൻ പറഞ്ഞു.

ഞങ്ങൾ ഇപ്പോൾ സ്ഥിരതയാണ് നോക്കുന്നത്. ടീമിനെ ഭാവിയിലേക്ക് പടുത്ത് ഉയർത്തുകയാണ്. ഞങ്ങൾക്ക് തീർച്ചയായും വലിയ ലക്ഷ്യങ്ങൾ ഉണ്ട്‌. ഷീൽഡും കിരീടവും എല്ലാം നേടണം. അതിനായുള്ള ഒരു സംസ്കാരം ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പടുത്ത് ഉയർത്തുന്നത്.

ഈ സീസണിൽ ടോപ് 6ൽ എത്തുകയും പ്ലേ ഓഫിൽ കളിക്കുകയും ആണ് പ്രാഥമിക ലക്ഷ്യം എന്നും അതിനായുള്ള ശരിയായ പാതയിലാണ് ടീം എന്നും ഇവാൻ പറഞ്ഞു.

Exit mobile version