“ഈ പ്രകടനം തന്നെ രോഷാകുലനാക്കുന്നു, ടീം പരാജയം അർഹിക്കുന്നു” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഏറ്റ പരാജയം അവരുടെ തുടർച്ചയായി മൂന്നാം പരാജയം ആയിരുന്നു‌. ഇന്നത്തെ പ്രകടനം തന്നെ രോഷാകുലനാക്കുന്നു എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് മത്സര ശേഷം പറഞ്ഞു. ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മത്സരം പരാജയപ്പെട്ടു കഴിഞ്ഞിരുന്നു എന്ന് ഇവാൻ പറഞ്ഞു.

ഇവാൻ 213551

ഒരു ഡ്യുവലും ഒരു സെക്കൻഡ് ബോളും തന്റെ താരങ്ങൾ വിജയിച്ചില്ല. അതൊക്കെ എളുപ്പത്തിൽ വിജയിക്കാവുന്നത് ആയിരുന്നു. അതിനായില്ല എന്നതും ഇത്തരം പ്രകടനവും തന്നെ നിരാശനാക്കുന്നു എന്നും താൻ ഈ പ്രകടനത്തിൽ രോഷാകുലനാണ് എന്നും ഇവാൻ പറഞ്ഞു. രണ്ടാം പകുതിയിൽ മെച്ചപ്പെട്ടു എങ്കിലും ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം അർഹിക്കുന്നില്ല എന്നും കോച്ച് പറഞ്ഞു.