Site icon Fanport

ക്യാപ്റ്റൻ ഒഗ്ബചെയടിച്ചു, ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഇന്ത്യൻ സൂപ്പർ ലിഗിൽ കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. ക്യാപ്റ്റൻ ബർതലമോവ് ഒഗ്ബചെയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നിൽക്കുന്നത്. 43 ആം മിനുട്ടിലാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒഗ്ബചെ ഗോളടിച്ചത്.

കോച്ച് ഇൽകോ ഷറ്റോരിയുടേയും ഒഗബ്ചെയുടേയും പഴയ ക്ലബ്ബ് കൂടിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കളിയുടെ തുടക്കം മുതൽ തന്നെ ഇരു ടിമുകളും അക്രമിച്ചാണ് തൂടങ്ങിഗിയത്. പിന്നീട് ഗോൾ പിറക്കും വരെ കളി അത്രക്ക് ആവേശകരമായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാനിരിക്കെ സഹലിനെ പിൻ വലിച്ച് ഷറ്റോരി മെസ്സി ബൗളിയെ ഇറക്കിയിട്ടുണ്ട്.

Exit mobile version