Picsart 22 11 19 18 26 45 314

തുടർച്ചയായ മൂന്നാം വിജയം വേണം, കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏഴാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദ് എഫ് സിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. എഫ് സി ഗോവക്ക് എതിരായ വിജയത്തിൽ നിന്ന് മാറ്റങ്ങൾ ഇല്ലാതെ ആണ് ഇവാൻ ഇന്ന് ടീമിനെ ഇറക്കുന്നത്.

ഗിൽ ആണ് വലക്കു മുന്നിൽ. സന്ദീപ് സിംഗ്, ഹോർമിപാം, ലെസ്കോവിച് നിശു കുമാർ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ. പൂട്ടിയ ഇന്നും ബെഞ്ചിൽ ആണ്. രാഹുൽ, സഹൽ ലൂണ, ദിമിത്രോസ് എന്നിവർ അറ്റാക്കിൽ ഉണ്ട്.

ടീം: ഗിൽ, സന്ദീപ്, ഹോർമി, ലെസ്കോവിച്, നിശു, ജീക്സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്

Exit mobile version