“ഈ സ്ക്വാഡിലെ ആരെ ഇറക്കിയാലും 100% ടീമിനായി നൽകും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഇന്ന് ഹൈദരബാദിന് എതിരെ മാറ്റമില്ലാത്ത ഇലവനെ ഇറക്കി എങ്കിലും താൻ ഒരു ഇലവനെ അല്ല സ്ക്വാഡിനെ ആണ് വിശ്വസിക്കുന്നത് എന്ന് കോച്ച് ഇവാൻ വുകമാനോവിച് പറഞ്ഞു. എനിക്ക് ഒരു നല്ല സ്ക്വാഡ് ആണ് ഉള്ളത്. ഈ 25 താരങ്ങളും ടീമിനായി പൊരുതും എന്ന് എനിക്ക് ഉറപ്പുണ്ട്. ആരെയും വിശ്വസിച്ച് കളത്തിൽ ഇറക്കാൻ തനിക്ക് ആകും. അവരെല്ലാം ടീമിനായി 100% നൽകും എന്ന് തനിക്ക് ഉറപ്പ് ഉണ്ട് എന്നും ഇവാൻ പറഞ്ഞു.

Picsart 22 11 19 23 02 59 995

ഈ സ്ക്വാഡിൽ യുവതാരങ്ങളും പരിചയസമ്പന്നരും ഉണ്ട്. എല്ലാവരും അവരുടെ റോൾ ഭംഗിയായി ചെയ്യുന്നുണ്ട്. പരാജയങ്ങൾക്ക് ശേഷം ചില മാറ്റങ്ങൾ ടീമിന് ആവശ്യമുണ്ടായിരുന്നു. അതാണ് ചെയ്തതെന്നും ആ പോസിറ്റിവിറ്റി തുടരാൻ ആണ് ടീം ശ്രമിക്കുന്നത് എന്നും കോച്ച് പറഞ്ഞു. ഇനി ലഭിക്കുന്ന രണ്ടാഴ്ചത്തെ വിശ്രമം ടീം റിഫ്രഷ് ആകാൻ ഉപയോഗിക്കും എന്നും ഇവാൻ പറഞ്ഞു.

ഇന്നത്തെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗ് പോയിന്റിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി.