Picsart 23 12 29 23 43 00 417

ഗോവയ്ക്ക് സമനില, ഐ എസ് എൽ ഇടവേളയ്ക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവക്ക് സമനില. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഈ ഇടവേളയിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എഫ് സി ഗോവയെ സമനിലയിൽ തളച്ചത്. 1-1 എന്നായിരുന്നു സ്കോർ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഇരുപതാം മിനിറ്റിൽ മാർട്ടിനസിലൂടെ ഗോവ ലീഡ് എടുത്തു എങ്കിലും തിരിച്ചടിക്കാൻ നോർത്ത് ഈസ്റ്റിന് ആയി.

26ആം മിനുട്ടിൽ മലയാളി താരം ജിതിൻ എംഎസ് ആണ് നോർത്ത് ഈസ്റ്റിനായി സമനില ഗോൾ നേടിയത്. ഈ സമനിലയോടെ ഗോവ 24 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ആണ് ഒന്നാമത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ രണ്ടു മത്സരം കുറവാണ് ഗോവ കളിച്ചത്. ഇന്നത്തെ മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന് താൽക്കാലിക ഇടവേള ആണ്. ഇനി ഏഷ്യൻ കപ്പ് കഴിഞ്ഞു മാത്രമേ ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കൂ. അതുവരെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് നിൽക്കും.

Exit mobile version