Picsart 22 11 05 02 31 44 153

ആദ്യ പകുതി മോശമാകുന്നതിനും രണ്ടാം പകുതി നല്ലതാകുന്നതിനും ഉള്ള കാരണം വ്യക്തമാക്കി ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഇതുവരെയുള്ള മത്സരങ്ങളിൽ ടീം ആദ്യ പകുതിയിൽ വിഷമിക്കുന്നതും രണ്ടാം പകുതിയിൽ നന്നായി കളിക്കുന്നതുമാണ് കണ്ടത്‌. ഇതെന്തു കൊണ്ടാണെന്നുള്ള ചോദ്യത്തിന് ഇവാൻ വുകമാനോവിച് മറുപടി പറഞ്ഞു. എല്ലാ ടീമുകളും ആദ്യ പകുതിയെ കരുതലോടെയാണ് സമീപിക്കുന്നത്. എതിരാളികളുടെ അവസരം തടയുക എന്നതാകും എല്ലാവരുടെയും പ്രധാന ലക്ഷ്യം. എന്നാൽ രണ്ടാം പകുതി ആകുമ്പോൾ ഇരു ടീമുകളും തുറന്ന സമീപനം സ്വീകരിക്കേണ്ടി വരും. അതാണ് രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്ക് കാണാൻ ആകുന്നത്. ഇവാൻ പറഞ്ഞു.

അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിന് എതിരെ ടീം ലൈനപ്പിൽ പുതിയ താരങ്ങൾ ഉണ്ടായിരുന്നു. അവർ ടീമുമായി ഇണങ്ങാൻ സമയം എടുത്തത് കൊണ്ടാണ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് അത്ര തിളങ്ങാതിരുന്നത് എന്ന് കോച്ച് പറഞ്ഞു. രണ്ടാം പകുതി ആകുമ്പോഴേക്ക് അവർ ആത്മവിശ്വാസം നേടി എന്നും അതോടെ ഫുട്ബോൾ മെച്ചെപ്പെട്ടു എന്നും കോച്ച് പറയുന്നു. അതിന് മുമ്പുള്ള മുംബൈ സിറ്റി മത്സരം എടുത്താൽ ആ മത്സരത്തിലെ ആദ്യ പകുതി താൻ ഇഷ്ടപ്പെടുന്നില്ല എന്നും ഇവാൻ പറഞ്ഞു.

Exit mobile version