Picsart 24 02 25 18 25 47 997

ദിമി സ്റ്റാർടിംഗ് ഇലവനിൽ, കേരള ബ്ലാസ്റ്റേഴ്സ് ഗോവക്ക് എതിരായ ടീം പ്രഖ്യാപിച്ചു

ഇന്ന് കൊച്ചിയിൽ വെച്ച് എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. അവസാന മത്സരത്തിൽ നിന്ന് ചില വലിയ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തി. പരിക്ക് മാറി ദിമി ഇന്ന് ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

സച്ചിൻ സുരേഷിന്റെ അഭാവത്തിൽ കരൺജിത് സിംഗ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക. മിലോസ്, ഹോർമി, നവോച, സന്ദീപ്, എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു. ജീക്സണും വിബിനും ആണ് മധ്യനിരയിൽ ഉള്ളത്. രാഹുൽ, ഫെഡോർ, ഡെയ്സുകെ, ദിമി എന്നിവർ അറ്റാക്കിലും ഇറങ്ങുന്നു.

ലൈനപ്പ്:

Exit mobile version