Picsart 23 10 01 22 44 54 883

“ഞങ്ങൾ നല്ല കളി കളിക്കാത്ത സമയത്ത് ആരാധാകർ സഹായിച്ചു” – കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് ഇൻ ജംഷദ്പൂർ എഫ് സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് അവരുടെ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. ഐ എസ് എല്ലിൽ ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിക്കുന്നത്. ഈ രണ്ടു വിജയങ്ങളിലെയും ആരാധക പിന്തുണയെ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ പ്രശംസിച്ചു.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ അവിസ്മരണീയമായിരുന്നു എന്ന് ദോവൻ പറഞ്ഞു. ഇന്ന് മാത്രമല്ല ആദ്യ മത്സരത്തിലും അവർ ഞങ്ങൾക്ക് ഒപ്പം കരുത്തായി ഉണ്ടായിരുന്നു‌. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകരും ഈ പിന്തുണ ഏറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. കോച്ച് പറഞ്ഞു. ഇന്ന് ആദ്യ പകുതിയിൽ ഞ‌ങ്ങൾ അത്ര നല്ല ഫുട്ബോൾ കളിക്കാതിരുന്ന സമയത്ത് ആരാധകർ ഞങ്ങളെ സഹായിച്ചു. രണ്ടാം പകുതിയിൽ ഗോൾ കൂടെ വന്നപ്പോൾ പിന്നെ അവരുടെ ആരവങ്ങൾ പകരം വെക്കാൻ ആവാത്തത് ആയിരുന്നു എന്നും കോച്ച് പറഞ്ഞു.

രണ്ട് മത്സരങ്ങളിൽ രണ്ടു വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ 6 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version