കളി കണ്ട് മടങ്ങവെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകൻ ട്രെയിനിൻ നിന്ന് വീണ് മരണപ്പെട്ടു

Picsart 22 12 12 13 06 39 398

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം കണ്ട് മടങ്ങവെ ബ്ലാസ്റ്റേഴ്സ് ആരാധകനായ യുവാവ് ട്രെയിനിൽ നിന്ന് വീണു മരണപ്പെട്ടു. കറുകുറ്റി സ്വദേശി ഡോൺ പ്രകാശ് ആണ് മരണപ്പെട്ടത്. 24 വയസ്സായിരുന്നു. ചാലക്കുടി പൈനാടത്ത് ആണ് സ്വദേശം.

ഇന്ന് വൈകിട്ട് 5 മണിക്ക് കറുകുറ്റി സെന്റ് സേവ്യേഴ്സ് ചർച്ചിൽ സംസ്കാരം നടക്കും.

Img 20221212 Wa0017

Source: https://www.twentyfournews.com/2022/12/12/youth-died-falling-from-train-ernakulam.html