Site icon Fanport

ദിമി കേരള ബ്ലാസ്റ്റേഴ്സിന്റെ ഫെബ്രുവരിയിലെ മികച്ച താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ദിമി സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് ദിമിത്രസ് ദയമന്റകോസ് ഈ സീസണിൽ നടത്തി കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയിൽ 3 മത്സരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ദിമി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് നേടി. ലൂണയുടെ അഭാവത്തിൽ ടീമിന്റെ അറ്റാക്കിനെ മുന്നിൽ നിന്ന് നയിക്കുന്നത് ദിമി തന്നെയാണ്.

ദിമി 23 12 27 20 52 33 797

ഒഡീഷക്ക് എതിരെ ഒരു ഗോളും എഫ് സി ഗോവയ്ക്കെതിരെ ഇരട്ട ഗോളുകളും ദിമി നേടിയിരുന്നു. എഫ് സി ഗോവക്ക് എതിരെ ഒരു അസിസ്റ്റും താരം നൽകി‌ ഈ സീസണിൽ ഇതുവരെ 10 ഗോളുകൾ ദിമി നേടിയിട്ടുണ്ട്. 3 അസിസ്റ്റും താരം നൽകി‌. ടോപ് സ്കോർ ചാർട്ടിൽ ദിമി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.

Exit mobile version