Picsart 23 02 07 00 27 17 450

വിജയ വഴിയിലേക്ക് എത്തണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എതിരെ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ വീണ്ടും ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഏറ്റ ഞെട്ടിക്കുന്ന പരാജയത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് കരകയറേണ്ടതുണ്ട്. ചെന്നൈയിൻ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികൾ. ഇപ്പോഴും മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആ സ്ഥാനത്ത് തുടരണം എങ്കിൽ വിജയിക്കേണ്ടതുണ്ട്. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും പോയിന്റുകൾ വേണം.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ജിയാന്നുവും ലെസ്കോവിചും ഉണ്ടാകുമോ എന്നത് സംശയമാണ്. ഇരുവരും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. യുവതാരം നിഹാലും പരിക്ക് കാരണം ഇന്ന് ഇല്ല. ആദ്യ ഇലവനിൽ റൊട്ടേഷൻ ഉണ്ടാകും എന്നാണ് ഇന്നലെ ഇവാൻ വുകമാനോവിച് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

Exit mobile version