Site icon Fanport

വിദേശ സെന്റർ ബാക്ക് കൂട്ടുകെട്ട്, സർപ്രൈസ് ലൈനപ്പുമായി സെമി ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പ്ലേ ഓഫ് മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. കണ്ടീര സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ് സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് ശക്തമായ ലൈനപ്പ് ആണ് ഇന്ന് അണിനിരത്തുന്നത്. സസ്പെൻഷൻ കാരണം ഇവാൻ കലിയുഷ്നി ഇന്ന് കളിക്കാൻ ഇല്ല. പതിവിൽ നിന്ന് മാറി വിദേശ സെന്റർ ബാക്ക് കൂട്ടുകെട്ടാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് പരീക്ഷിക്കുന്നത്. ലെസ്കോവിചും വിക്ടർ മോംഗിലും ആണ് ആദ്യ ഇലവനിൽ ഉള്ളത്.

ഗിൽ ആണ് ഇന്ന് വലക്കു മുന്നിൽ. നിശു, മോംഗിൽ, ലെസ്കോവിച്, ജെസ്സൽ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. ജീക്സൺ ഡാനിഷ്, വിബിൻ എന്നിവർ ആണ് മധ്യനിരയിൽ ഇറങ്ങുന്നത്.. രാഹുൽ, ലൂണ, ദിമിത്രോസ് എന്നിവർ ആണ് അറ്റാക്കിൽ ഉള്ളത്.

ടീം: ഗിൽ, നിശു, ലെസ്കോവിച്, മോംഗിൽ, ജെസ്സൽ, ജീക്സൺ, വിബിൻ, രാഹുൽ, ഡാനിഷ്, ലൂണ, ദിമിത്രോസ്,

20230303 183141

Exit mobile version