Picsart 24 04 06 20 11 24 981

കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് പോരാട്ടം ആദ്യ പകുതിയിൽ ഗോൾ രഹിതം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. പ്രധാന താരങ്ങൾ പലരും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോൾ കണ്ടെത്താൻ വിഷമിച്ചു. തുടക്കത്തിൽ നല്ല നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഉണ്ടായിരുന്നു.

ഇടതവിങ്ങിൽ നിന്ന് പതിനൊന്നാം മിനിറ്റിൽ ഐമൻ നടത്തിയ ഒരു നീക്കം ഗോളിന് അടുത്തെത്തി. ഐമന്റെ റൺ മികച്ചതായിരുന്നു എങ്കിലും ഷോട്ട് ഗോൾകീപ്പർ തടുത്തു. ഇത് കഴിഞ്ഞ് പതിനാറാം മിനിറ്റിൽ ഗോൾകീപ്പറുടെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത ഇഷാൻ പണ്ഡിതക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചു. പക്ഷെ ഇഷാന്റെ ഷോട്ട് ദുർബലമായത് കൊണ്ട് ആ അവസരം ഗോളായി മാറിയില്ല.

മറുവശത്ത് നോർത്ത് 23ആം മിനിറ്റിൽ ഒരു ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. നോർത്ത് ഈസ്റ്റ് പലപ്പോഴും കേരള ഡിഫൻസിനെ പരീക്ഷിച്ചു എങ്കിലും കളി ഗോൾ രഹിതമായി നിന്നു.

Exit mobile version