Picsart 23 03 28 23 30 22 413

കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇവാന്റെയും അപ്പീൽ തള്ളി, പിഴ രണ്ടാഴ്ചക്ക് അകം അടക്കണം

കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇവാൻ വുകൊമാനോവിച്ചിന്റെയും അപ്പീലുകൾ അപ്പീൽ കമ്മിറ്റി തള്ളി. ക്ലബിനെതിരെയും കോച്ച്ചിനെതിരെയും പ്രഖ്യാപിച്ച ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടാണ് ക്ലബും കോച്ചും അപ്പീൽ നൽകിയത്‌. എന്നാൽ ഈ അപ്പീൽ തള്ളപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരായ കളി പൂർത്തിയാകും മുമ്പ് കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാനും എതിരെ നടപടി ഉണ്ടായത്. ക്ലബ് 4 കോടി രൂപ ആണ് പിഴ അടക്കേണ്ടത്. ഇവാൻ 5 ലക്ഷം രൂപ പിഴ അടക്കം ഒപ്പം 10 മത്സരവിലക്കും ഇവാനുണ്ട്. കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും രണ്ടാഴ്ചയ്ക്കകം പിഴ അടക്കണമെന്നാണ് നിർദേശം. അല്ലായെങ്കിൽ പിഴ വർധിക്കും.

എ ഐ എഫ് എഫ് അപ്പീൽ തള്ളിയത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക കുറിപ്പ് പുറത്തു വിട്ടു. ഇനി അപ്പീൽ നൽകാനുള്ള വകുപ്പ് ബ്ലാസ്റ്റേഴ്സിന് ഇല്ല. ക്ലബ് ഉടൻ പിഴ അടക്കും ർന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Exit mobile version