Picsart 23 10 18 22 21 58 578

കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാന്റെ ശസ്ത്രക്രിയ വിജയകരം

കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാൻ പരിക്ക് മാറാനായുള്ള ശസ്ത്രക്രിയ പൂർത്തിയാക്കി. ഇന്ന് താരം തന്നെ ശസ്ത്രക്രിയ പൂർത്തിയായ ചിത്രങ്ങൾ പങ്കുവെച്ചു. ശക്തമായി കൂടുതൽ കരുത്തോടെ തിരികെയെത്തും എന്നും താരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ലെഫ്റ്റ് ബാക്കായ ഐബാൻ ഇനി ഈ സീസണിൽ കളിക്കില്ല.

ഐബാന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റിരുന്നു. മുട്ടിന് ഏറ്റ പരിക്കായത് കൊണ്ട് തന്നെ ആറ് മാസം എങ്കിലും അദ്ദേഹം പുറത്തിരിക്കും. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഐബാനെ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും താരം കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു.

ഐബാന്റെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ആകും. ഐബാനു പകരം സന്ദീപ് ആകും ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ ഇറങ്ങുക.

Exit mobile version