Site icon Fanport

പെപ്ര അടക്കം അഞ്ചു ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഈ സീസണിൽ ഇനി കളിക്കില്ല എന്ന് ഇവാൻ വുകമാനോവിച്

കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചു താരങ്ങൾ ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ഉറപ്പാണ് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. അഡ്രിയാൻ ലൂണ, സൊട്ടിരിയോ, പെപ്ര, ഐബാൻ, സച്ചിൻ എന്നിവർ ഇനി ഈ സീസണിൽ എന്തായാലും കളിക്കില്ല എന്ന് കോച്ച് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ലൂണയും സൊട്ടിരിയോയും മാർച്ചിൽ പരിശീലനം പുനരാരംഭിക്കും എന്ന് കോച്ച് പറഞ്ഞു.

ഇവാൻ 24 01 10 15 23 51 402

എന്നാൽ ഇവർ ഈ സീസണിൽ കളിക്കാൻ ഒരു സാധ്യതയും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്ലേയിംഗ് കരിയറിലോ പരിശീലന കരിയറിലോ ഇത്രയും പരിക്കുകൾ തന്റെ ടീമിൽ ഉണ്ടായിട്ടില്ല എന്നും കോച്ച് പറഞ്ഞു. ഇത് മെഡിക്കൽ ടീമിന്റെ പ്രശ്നമല്ല എന്നും ഒരു മസിൽ ഇഞ്ച്വറി പോലും ഇതിൽ ഇല്ല എന്നത് മെഡിക്കൽ ടീം നല്ല ജോലിയാണ് ചെയ്യുന്നത് എന്നതിന്റെ തെളിവാണെന്ന് കോച്ച് പറയുന്നു.

Exit mobile version