Site icon Fanport

കമൽജിത് സിംഗ് ഇനി ഒഡീഷയുടെ വല കാക്കും

പഞ്ചാബി ഗോൾ കീപ്പറായ കമൽജിത് സിംഗ് ഇനി ഒഡീഷ എഫ് സിയുടെ വല കാക്കും. ഹൈദരബാദ് എഫ് സി വിട്ട താരം ഒഡീഷ എഫ് സിയിയുമായി കരാർ ഒപ്പുവെച്ചു. രണ്ട് വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കിയതായി ഒഡീഷ എഫ് സി ഔദ്യോഗികമായി അറിയിച്ചു. 2018ൽ ആയിരുന്നു കമൽ ജിത് പൂനെ സിറ്റിയിൽ എത്തിയത്. പൂനെ സിറ്റി ഹൈദരാബാദ് ആയി മാറിയപ്പോൾ താരം ക്ലബിനൊപ്പം തന്നെ തുടരുക ആയിരുന്നു. ഈ സീസണിൽ ഹൈദരബാദിനെ നയിച്ചതും ഈ 24കാരൻ ആയിരുന്നു.

എങ്കിലും വലിയ പ്രകടനങ്ങൾ ഹൈദരബാദ് ഡിഫൻസിന് പിറകിൽ കാഴ്ചവെക്കാൻ കമൽ ജിതിനായില്ല. അതാണ് താരം ക്ലബ് വിടുന്നത് ആലോചിക്കാൻ കാരണം. ഐ എസ് എല്ലിൽ ഇതുവരെ 29 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്ന കമൽജിത്. സ്പോർട്ടിങ് ഗോവയുടെയും വല കാത്തിട്ടുണ്ട്.

Exit mobile version