Site icon Fanport

വിദേശ താരം ജസ്റ്റിൻ ഇമ്മാനുവലിനെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തു

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ഇമ്മാനുവൽ ജസ്റ്റിൻ ക്ലബ് വിട്ടു. താരത്തെ റിലീസ് ചെയ്യുന്നതായി ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താരം ക്ലബ് വിടുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ട്രയലിന് എത്തിയ ജസ്റ്റിൻ കഴിഞ്ഞ സീസണിൽ പെപ്രക്ക് പരിക്ക് പറ്റിയപ്പോൾ സീനിയർ ടീമിനായി കളിച്ചിരുന്നു. എന്നാൽ ജസ്റ്റിനും പരിക്ക് പറ്റിയത് കാരണം അധികം അവസരങ്ങൾ കിട്ടിയില്ല.

Picsart 24 09 09 11 07 55 986

ബ്ലാസ്റ്റേഴ്സിൽ ഇരിക്കെ ലോൺ അടിസ്ഥാനത്തിൽ ജസ്റ്റിൻ ഗോകുലം കേരളയിൽ ലോണിലും കളിച്ചിരുന്നു. ഒരു വർഷം മുമ്പ് നടന്ന ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടായിരുന്നു. അന്ന് ഗോളുകളും താരം നേടിയിരുന്നു.20കാരനായ താരം നൈജീരിയ സ്വദേശിയാണ്‌.

Exit mobile version