
കോട്ടയംകാരനായ ജസ്റ്റിൻ സ്റ്റീഫനും ഇത്തവണ ഐ എസ് എൽ ഡ്രാഫ്റ്റിൽ ഉണ്ടാകും. അവസാന സീസണിൽ ഓസോൺ എഫ് സിക്കു വേണ്ടിയാണ് ജസ്റ്റിൻ കളിച്ചത്. മുമ്പ് ഡി എസ് കെ ശിവജിയൻസിന്റെ സെന്റർ ബാക്കായി തിളങ്ങിയിരുന്നു. 2015 ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയി ചാമ്പ്യന്മാരായ വർഷം ചെന്നൈയിനോടൊപ്പം ജസ്റ്റിൻ ഉണ്ടായിരുന്നു. വിവാ കേരളയിലൂടെ ആയിരുന്നു ജസ്റ്റിൻ ആദ്യമായി ദേശീയ തലത്തിൽ ഇറങ്ങിയത്. തുടർന്ന് മഹീന്ദ്രാ യുണൈറ്റഡിന്റെ ഡിഫൻസിൽ എത്തിയ താരം മഹീന്ദ്ര യുണൈറ്റഡ് ക്ലബ് പിരിച്ചുവിടുന്നതു വരെ ക്ലബിനൊപ്പം ഉണ്ടായിരുന്നു.
ഉഴവൂർ സ്വദേശിയായ ജസ്റ്റിൻ ക്രൈസ്റ്റ് കോളേജിന്റെ താരമായിരുന്നു. യൂണിറ്റി സോക്കർ ക്ലബിലൂടെയായിരുന്നു ജസ്റ്റിന്റെ പ്രൊഫഷണൽ ക്ലബിലേക്കുള്ള ചുവടുവെപ്പ്. പ്രയാഗ് യുണൈറ്റഡിനും മുഹമ്മദൻസിനും മുംബൈ എഫ് സിക്കും ജസ്റ്റിൻ സ്റ്റീഫൻ കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial