ജുവാനാൻ ഗോൺസൽവസ് രണ്ട് വർഷം കൂടെ ബെംഗളൂരുവിൽ

- Advertisement -

സ്പാനിഷ് ഡിഫൻഡർ ജുവാനാൻ ഗോൺസാല്വസ് ബെംഗളൂരു എഫ് സിയുമായി കരാർ പുതുക്കി. പുതിയ കരാറോടെ താരം 2020 വരെ ബെംഗളൂരു എഫ് സിയിൽ തുടരുമെന്ന് ഉറപ്പായി. 30കാരനായ ജുവാനാൻ 2016ലാണ് ബെംഗളൂരു എഫ് സിയിൽ എത്തിയത്. ബെംഗളൂരു എഫ് സിയോടൊപ്പം ഫെഡറേഷൻ കപ്പ് ചാമ്പ്യനായിട്ടുണ്ട് ജുവാനാൻ.

മുമ്പ് റയൽ മാഡ്രിഡ് ബി ടീമിലും സ്പാനിഷ് ക്ലബായ ലെഗാനെസിലും ജുവാനാൻ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement