Site icon Fanport

ജുവാൻ ഗോൺസൽവസ് ബെംഗളൂരു വിട്ടു

സ്പാനിഷ് ഡിഫൻഡർ ജുവാൻ ഗോൺസാല്വസ് ബെംഗളൂരു എഫ് സി വിട്ടു. അവസാന അഞ്ചു വർഷമായി ക്ലബിനൊപ്പം ഉണ്ടായിരുന്ന താരം ക്ലബ് വിടുകയാണ് എന്ന് ബെംഗളൂരു എഫ് സി തന്നെ ഇന്ന് ഔദ്യോഗികമായി അറിയിച്ചു.34കാരനായ ജുവാനാൻ 2016ലാണ് ബെംഗളൂരു എഫ് സിയിൽ എത്തിയത്. ബെംഗളൂരു എഫ് സിയോടൊപ്പം ഫെഡറേഷൻ കപ്പ്, സൂപ്പർ കപ്പ്, ഐ എസ് എൽ എന്നീ കിരീടങ്ങൾ നേടാൻ ജുവാനാന് ആയിട്ടുണ്ട്.

മുമ്പ് റയൽ മാഡ്രിഡ് ബി ടീമിലും സ്പാനിഷ് ക്ലബായ ലെഗാനെസിലും ജുവാനാൻ കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിക്കായി ഇതുവരെ നൂറിൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ആറു ഗോളുകളും ജുവാനൻ നേടിയിട്ടുണ്ട്. ബെംഗളൂരു ഡിഫൻസിലെ സജീവ സാന്നിദ്ധ്യമായ താരത്തിന് പകരക്കാരനെ ഉടൻ ബെംഗളൂരു കണ്ടെത്തും.

Exit mobile version