Picsart 23 06 13 19 18 39 413

മോഹൻ ബഗാന് കിരീടം നേടിക്കൊടുത്ത ഫെറാണ്ടോ കരാർ പുതുക്കി

മോഹൻ ബഗാനെ ഐ എസ് എൽ ജേതാക്കൾ ആക്കിയ പരിശീലകൻ ജുവാൻ ഫെറാണ്ടോ മോഹൻ ബഗാനിൽ തുടരും. അദ്ദേഹം അടുത്ത സീസണിലും ക്ലബിനൊപ്പം ഉണ്ടാകും എന്ന് മോഹൻ ബഗാൻ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. രണ്ട് സീസൺ മുമ്പ് അന്റോണിയോ ഹബാസിനെ പുറത്താക്കിയതിനു പിന്നാലെ ആയിരുന്നു ഫെറാണ്ടോ ബഗാനിൽ എത്തിയത്.

ഗോവയ്ക്ക് വലിയ തുക നൽകിയായിരുന്നു കോച്ചിനെ അന്ന് മോഹൻ ബഗാൻ സ്വന്തമാക്കിയത്. ഫെറാണ്ടോ വന്നതു മുതൽ മെച്ചപ്പെട്ട പ്രകടനമാണ് മോഹൻ ബഗാൻ കാഴ്ചവെച്ചത്. ആദ്യ സീസണിൽ സെമിയിൽ അവർ ഹൈദരാബാദിന് മുന്നിൽ വീഴുകയായിരുന്നു. എന്നാൽ ഈ സീസണിൽ ബെംഗളൂരുവിനെ തോൽപ്പിച്ച് ഐ എസ് എൽ കിരീടം ഉയർത്താൻ ബഗാനായിരുന്നു.

ബാഴ്സലോണ സ്വദേശിയാണ് ജുവാൻ ഫെറാണ്ടോ. നിരവധി ലാലിഗ ക്ലബുകൾക്ക് ഒപ്പവും വലിയ താരങ്ങൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുള്ള ആളാണ് ഫെറാണ്ടോ.

മലാഗ, എസ്പാനിയോൾ എന്നീ ലാലിഗ ടീമുകൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ള കോച്ചാണ് ഫെറാണ്ടോ. മുമ്പ് മലാഗ ബി ടീമിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. വാൻ പേഴ്സിയുടെയും ഫാബ്രിഗസിന്റെയും ഒക്കെ ട്രെയിനർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version