“എനിക്ക് എന്റെ വീട്ടിലേക്ക് മടങ്ങണം” : ഹോസു

- Advertisement -

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിയ്ക്കാൻ മാനേജ്മെന്റിന്റെ വിളിയും കാത്തിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഹോസൂട്ടൻ. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഐ എസ് എല്ലിൽ കളിയ്ക്കാൻ താനുണ്ടാവുമെന്ന് പറഞ്ഞ ഹോസു ഫേസ്ബുക്കിൽ ഒരു ആരാധകൻ എഡിറ്റ് ചെയ്ത സ്വന്തം വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഐ എസ് എല്ലിലേക്കും ബ്ലാസ്റ്റേഴ്സിലേക്കും മടങ്ങിവരവിനുള്ള  തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചത്.

ഇന്ത്യ എന്ന തന്റെ വീട്ടിലേക്ക് മടങ്ങിവരവിനുള്ള ആഗ്രഹം പറഞ്ഞ ഹോസു ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ ഒരുപാടു ഇഷ്ട്ടപെടുന്നതായും ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.  തന്റെ വീഡിയോ എഡിറ്റ് ചെയ്ത യൂട്യൂബിൽ പോസ്റ്റ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് ആരാധകനു നന്ദി പറഞ്ഞാണ് ഹോസു പോസ്റ്റ് അവസാനിപ്പിച്ചത്.

അമേരിക്കൻ ക്ലബായ സിൻസിനറ്റി എഫ് സിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഹോസു ഐ എസ് എല്ലിൽ കളിക്കാൻ വരാൻ സാധ്യമാവുന്ന തരത്തിലാണ് തന്റെ ക്ലബ്ബുമായുള്ള കരാർ എന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു.  ബ്ലാസ്റ്റേഴ്സിലേക്കും ഐ എസ് എല്ലിലേക്കും ഹോസു തിരിച്ച് വരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

സിൻസിനറ്റി എഫ് സിക്ക്  വേണ്ടി കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ചവെച്ച ഹോസു അവർ നേടിയ രണ്ടു ഗോളിന് പിറകിലും ഈ സ്പാനിഷ് താരത്തിന്റെ സംഭാവന ഉണ്ടായിരുന്നു.

ഹോസുവിന്റെ പ്രകടനം ഇവിടെ കാണാം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement