താനുണ്ടാകും ബ്ലാസ്റ്റേഴ്സിൽ എന്നു പ്രഖ്യാപിച്ച് ഹോസൂട്ടൻ, ആരാധകർക്ക് ഇനിയെന്തു വേണം

- Advertisement -

തന്റെ ക്ലബായ സിൻസിനാറ്റി എഫ് സിയിൽ കരാർ അവസാനിച്ചെന്നും ഐ എസ് എല്ലിലേക്ക് വരുമെന്നും പ്രഖ്യാപിച്ച് ഹോസൂ കുരിയസ്. അമേരിക്കൻ ക്ലബായ സിൻസിനറ്റി എഫ് സിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഹോസു തിരിച്ച് ഐ എസ് എല്ലിൽ എത്തില്ലാ എന്ന വാർത്തകളുണ്ടായിരുന്നു. ആരാധകർ ഇതിനെ കുറിച്ച് ട്വിറ്ററിൽ വിഷമം പങ്കുവെച്ച സമയത്താണ് ആശ്വാസവുമായി ഹോസു എത്തിയത്.

തന്റെ കരാർ പ്രശ്നമല്ലാ എന്നും ഐ എസ് എല്ലിലേക്ക് വരാൻ പാകത്തിലുള്ളതാണ് അമേരിക്കൻ ക്ലബുമായി ഉള്ളത് എന്നും ഹോസു ട്വിറ്ററിൽ അറിയിച്ചു. നേരത്തെ ഐ എസ് എല്ലിനു ശേഷം എക്സ്ട്രിമദുര ക്ലബിനു വേണ്ടിയും ഹോസു ബൂട്ടു കെട്ടിയിരുന്നു.

ആരാധകരുടെ ഫേവറിറ്റായ ഹോസു വരുമെന്ന് വാർത്ത സോഷ്യൽ മീഡിയയിലെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഇപ്പോഴേ ആഘോഷിക്കാൻ തുടങ്ങി. കേരള മാനേജ്മെന്റ് തന്നെ സമീപിച്ചോ എന്നതിന് ഹോസു മറുപടി പറഞ്ഞില്ലായെങ്കിലും മാനേജ്മെന്റ് സമീപിച്ചാൽ കേരളത്തിന് ഈ താരത്തെ മഞ്ഞ ജേഴ്സിയിൽ വീണ്ടും കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement