ആരാധകരുടെ സ്വന്തം ഹോസൂട്ടൻ ഇനി ബ്ലാസ്റ്റേഴ്സിൽ ഇല്ല

- Advertisement -

ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം ഹോസു ഇനി കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ല. അമേരിക്കൻ ക്ലബായ സിൻസിനാറ്റി എഫ് സി ഹോസുവിനെ 2018 സീസൺ അവസാനം വരെ‌ നിലനിർത്താൻ തീരുമാനിച്ചു. ഇതോടെയാണ് ഹോസു വരുമെന്നുള്ള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷകൾക്ക് അവസാനമായത്.

കഴിഞ്ഞ ഐ എസ് എൽ സീസണു ശേഷം എക്സ്ട്രി മദിരയിൽ കളിച്ച ഹോസു അവിടെ നിന്നാണ് അമേരിക്കയിലേക്ക് എത്തിയത്. താരം ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങുമെന്ന് നേരത്തെ ട്വിറ്ററിലൂടെ സൂചന നൽകിയിരുന്നു എങ്കിലും പുതിയ വാർത്തയോടെ ആ ഊഹാപോഹങ്ങൾക്ക് ഒക്കെ അവസാനമായി. അമേരിക്കൻ ക്ലബ് ഇന്ന് ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ഹോസുവിനെ 2018 അവസാനം വരെ‌ നിലനിർത്താൻ തീരുമാനിച്ചതായി പ്രഖ്യാപിക്കുക ആയിരുന്നു. കരാർ ഹോസുവും അംഗീകരിച്ചു.

 

ഏഴു മത്സരങ്ങളാണ് ഇതുവരെ‌ ഹോസു സിൻസിനാറ്റിക്കു വേണ്ടി കളിച്ചത്. രണ്ട് ഗോളവസരങ്ങളും അവിടെ സൃഷ്ടിച്ച് തുടക്കത്തിൽ തന്നെ ക്ലബിന്റെ പ്രിയപ്പെട്ട താരമായിരുന്നു ഹോസു. നേരത്തെ ക്ലബിന്റെ ഔദ്യോഗിക ചാനലിനു നൽകിയ ഇന്റർവ്യൂവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ എണ്ണം പറഞ്ഞ് ഇന്റർവ്യൂ ചെയ്ത അവതാരികയെ വരെ‌ ഹോസു ഞെട്ടിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് നെഞ്ചോടു ചേർത്ത ആരാധകരുടെ പ്രിയപ്പെട്ട താരം വരുന്ന സീസണിലുണ്ടാവില്ല എന്നതിൽ ആരാധകരുടെ പ്രതികരണമാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement