ജോർഗെ പെരേര ഡിയസ് മുംബൈ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം പുതിയ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി മുംബൈ സിറ്റി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഡിയസിനെ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു മുംബൈ സിറ്റി ടീമിലേക്ക് എത്തിച്ചത്. മുംബൈ സിറ്റിയിൽ ഡിയസിന് മികച്ച സീസണായിരുന്നു ഈ കഴിഞ്ഞത്. ഐ എസ് എല്ലിൽ 20 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടുകയും 6 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിലൂടെ ആയിരുന്നു താരം ഇന്ത്യയിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു. മുംബൈ സിറ്റി ഡിയസിനൊപ്പം ആൽബെർടോ നൊഗുവേര, റോസിൻ ഗ്രിഫിത്സ് എന്നിവരുടെ കരാറും ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്.
𝗝𝗣𝗗: The rule continues! 🔥
मंडळी, get ready for one more season of 𝗝𝗼𝗿𝗴𝗲 𝗣𝗲𝗿𝗲𝘆𝗿𝗮 𝗗í𝗮𝘇 💙#JPD2024 #MumbaiCity #AamchiCity 🔵 pic.twitter.com/6aqRBWaYYx
— Mumbai City FC (@MumbaiCityFC) May 26, 2023