പുതിയ വിദേശ സ്ട്രൈക്കറുടെ സൈനിംഗ് അവസാനം കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി

20210825 223505

കേരള ബ്ലാസ്റ്റേഴ്സ് അവസാനം തങ്ങളുടെ ഈ സമ്മറിലെ മൂന്നാം വിദേശ സൈനിംഗ് പൂർത്തിയാക്കി. അർജന്റീന സ്ട്രൈക്കർ ജോർഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ എത്തും എന്ന് പ്രതീക്ഷിക്കുന്നു. താരം ഒരു വർഷത്തെ ലോൺ കരാർ ക്ലബിൽ ഒപ്പുവെക്കും. താരം ഉടൻ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരും. ഇതിനകം ലൂണ, ഇനസ് സിപോവിച് എന്നീ രണ്ടു വിദേശ സൈനിംഗുകൾ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി കഴിഞ്ഞു.

അർജന്റീനൻ ക്ലബായ പ്ലാറ്റെൻസിന്റെ താരമായ പെരേര ഡയസിനെ ആദ്യം വിട്ടു നൽകാൻ ക്ലബ് തയ്യാറായിരുന്നില്ല. ഒരു മാസത്തോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായത്. ചിലി, ബൊളീവിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ താരം മുമ്പ് കളിച്ചിട്ടുണ്ട്‌.

ഏഷ്യയിൽ മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിരുന്നു. ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ അടിച്ച് റെക്കോർഡിടാൻ പെരേരയ്ക്ക് ആയിരുന്നു.

Previous articleകൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ആദ്യ ദിവസം തലകുമ്പിട്ട് വിരാട് കോഹ്‍ലിയും സംഘവും
Next articleഒരു ദയ ഒക്കെ വേണ്ടെ!! 12 ഗോൾ വിജയവുമായി ബയേൺ!!