കേരള ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ ജോർദൻ മറെ ഇനി ജംഷദ്പൂർ സ്ട്രൈക്കർ

20210905 182000

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന സ്ട്രൈക്കർ ജോർദൻ മറെയെ ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. ജംഷദ്പൂരുമായി ഒരു വർഷത്തെ കരാറിലാണ് ഓസ്ട്രേലിയൻ താരം ഒപ്പുവെച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നിരാശയാർന്ന സീസണിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്ന താരമായിരുന്നു മറെ.

കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളുക്ലുമായി ക്ലബിന്റെ ടോപ് സ്കോറർ ആയി. ഒരു അസിസ്റ്റും 25കാരൻ സംഭാവന ചെയ്തു. ഓസ്ട്രേലിയൻ സ്വദേശിയായ മറെ സെൻട്രൽ മറൈൻസിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. താരത്തിന്റെ ടാലന്റിൽ വലിയ പ്രതീക്ഷയുള്ള ജംഷദ്പൂര് മറെയെ അവരുടെ പ്രധാന സ്ട്രൈക്കറായി തന്നെ കണക്കാക്കുന്നു.

Previous articleമൊഹമ്മദൻസിന്റെ വൻ വിജയത്തോടെ ഡ്യൂറണ്ട് കപ്പിന് തുടക്കം
Next articleഡ്യൂറണ്ട് കപ്പിനായി തകർപ്പൻ ജേഴ്സി ഒരുക്കി എഫ് സി ഗോവ