Picsart 23 07 13 12 45 02 738

ഔദ്യോഗിക പ്രഖ്യാപനം വന്നു, ജോർദൻ മറെ ഇനു ചെന്നൈയിന്റെ താരം

മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജോർദൻ മറെ ഐ എസ് എല്ലിൽ തിരികെയെത്തി. താരം ചെന്നൈയിനുമായി കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തായ്ലൻഡ് ക്ലബായ നഗോൺ റചസിമ ക്ലബിൽ ആയിരുന്നു താരം കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്. അതിനു മുമ്പ് ജംഷദ്പൂർ എഫ് സിയിൽ ആയിരുന്നു മറെ ഉണ്ടായിരുന്നത്.

മറെ ജംഷദ്പൂരിനായി ലീഗിൽ 17 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തിരുന്നു. അതിനു മുമ്പുള്ള സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് ജോർദൻ മറെ. കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളുകളുമായി അന്ന് ക്ലബിന്റെ ടോപ് സ്കോറർ ആയിരുന്നു. ഒരു അസിസ്റ്റും 28കാരൻ കേരളത്തിനായി സംഭാവന ചെയ്തിരുന്നു.

Exit mobile version