കപ്പ് നിലനിർത്താൻ ഗ്രിഗറി ഉണ്ടാകും, ചെന്നൈയിൻ പരിശീലകൻ കരാർ പുതുക്കി

- Advertisement -

കഴിഞ്ഞ ദിവസം ഐ എസ് എൽ കിരീടം ഉയർത്തിയ ചെന്നൈയിൻ ആരാധകരെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടെ എത്തിയിരിക്കുകയാണ്. ചെന്നൈയിൻ വിജയത്തിനു പിറകിലെ പ്രധാന ശക്തി ജോൺ ഗ്രിഗറി ഒരു വർഷത്തേക്ക് കൂടെ ചെന്നൈയിനിൽ തുടരാൻ തീരുമാനിച്ചു. അടുത്ത വർഷവും തന്ത്രങ്ങൾ മെനയുക ഗ്രിഗറി തന്നെയാകും എന്ന് ഇതോടെ ഉറപ്പായി.

സീസൺ തുടക്കത്തിൽ മറ്റരെസിക്ക് പകരക്കാരനായി എത്തിയ ഈ മുൻ ആസ്റ്റൺ വില്ലാ മാനേജർ ചെന്നൈയിന്റെ ഉയർത്തെഴുന്നേല്പ്പ്പിനു തന്നെ കാരണക്കാരൻ ആവുകയായിരുന്നു ഈ‌ സീസണിൽ. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ ചെന്നൈയിൻ സഹ ഉടമ വിത ഡാനിയാണ് ഗ്രിഗറിയുടെ കരാർ പുതുക്കിയതായി അറിയിച്ചത്.

ജോൺ ഗ്രിഗറി ഇല്ലായിരുന്നു എങ്കിൽ ഈ‌ വിജയം സാധ്യമാകുമായിരുന്നില്ല എന്ന് വിത ഡാനി മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement