ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാളിലേക്ക് തിരികെയെത്താൻ സാധ്യത

Newsroom

Jobby Justin
Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിന്റെ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയേക്കും. ജോബി ജസ്റ്റിനുമായി ഈസ്റ്റ് ബംഗാൾ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്‌. ചെന്നൈയിൻ താരമായ ജോബിക്ക് ഈ സീസണിൽ ഇതുവരെ കാര്യമായി അവസരങ്ങൾ കിട്ടിയിട്ടില്ല. ആകെ ഒരു മത്സരം മാത്രമെ ജോബി ജസ്റ്റിൻ ഈ സീസണിൽ ഇതുവരെ കളിച്ചിട്ടുള്ളൂ. താരത്തെ സീസൺ അവസാനം വരെയുള്ള ലോണിൽ സ്വന്തമാക്കാൻ ആണ് ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നത്.

മുമ്പ് ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനായി ഗംഭീര പ്രകടനം നടത്താൻ ജോബി ജസ്റ്റിന് ആയിരുന്നു. ഈസ്റ്റ് ബംഗാൾ ആരാധകർക്കും ജോബി ജസ്റ്റിന്റെ തിരിച്ചുവരവ് സന്തോഷം നൽകും.

എ ടി കെ മോഹൻ ബഗാനിൽ നിന്നായിരുന്നു ജോബി ഈ സീസൺ തുടക്കത്തിൽ ചെന്നൈയിനിൽ എത്തിയത്. അവസാന രണ്ടു സീസണായി എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു ജോബി ജസ്റ്റിൻ. എന്നാൽ പരിക്ക് കാരണം ജോബിക്ക് കഴിഞ്ഞ സീസൺ ഐ എസ് എൽ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ആദ്യ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ ജോബിക്ക് ആയിരുന്നു.