Site icon Fanport

“കേരള ബ്ലാസ്റ്റേഴ്സുമായി ചർച്ച നടത്തിയിട്ടില്ല, എ ടി കെയിൽ തുടരും”

കേരളത്തിന്റെ പ്രിയ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും എന്ന് അഭ്യൂഹങ്ങൾ ശരിയല്ല എന്ന് താരം തന്നെ വ്യക്തമാക്കി. താൻ എ ടി കെ കൊൽക്കത്തയിൽ സന്തോഷവാൻ ആണെന്നും ഇവിടെ തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നത് എന്നും ജോബി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും താനും തമ്മിൽ ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ല എന്ന് ജോബി പറയുന്നു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണ് എന്നും ജോബി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തന്നിൽ താല്പര്യം ഉണ്ടെങ്കിൽ ചർച്ചയ്ക്ക് താൻ എപ്പോഴും ഒരുക്കമാണ് എന്നും ജോബി പറഞ്ഞു. ഈ കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ ജോബിക്ക് ആയിരുന്നു. ജോബിക്ക് ഇനിയും രണ്ട് വർഷത്തെ കരാർ എ ടി കെ കൊൽക്കത്തയിൽ ബാക്കിയുണ്ട്.

Exit mobile version