നോർത്ത് ഈസ്റ്റിന്റെ പരിശീലകനായി ദി ദിയസ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാനം ഔദ്യോഗികമായി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. ജോ കാർലോസ് ദി ദിയസാണ് നോർത്ത് ഈസ്റ്റിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ പോകുന്നത്. നേരത്തെ തന്നെ കോച്ചായി ദി ദിയസ് എത്തുമെന്ന് തീരുമാനമായിരുന്നു.

മുൻ ക്കൊഛ്ൿ വിംഗാദയെ പോലെ പോർച്ചുഗലിൽ നിന്നു തന്നെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പുതിയ കോചച്ചും എത്തുന്നത്. മലേഷ്യൻ രാജ്യാന്തര ടീമിന്റെ ചുമതല ഏറ്റെടുത്ത വിംഗാദ ഈ സീസണിൽ ഉണ്ടാവില്ലാ എന്ന് നേരത്തെ അറിയിച്ചിരുന്നു. ദി ദിയസിന്റെ കോച്ചിംഗ് കരിയറിലെ ഒമ്പതാമത്തെ ക്ലബാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അവസാനമായി പോർച്ചുഗൽ ക്ലബായ സി ഡി നാസിണൽ ക്ലബിനെയാണ് ദി ദിയസ് പരിശീലിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്ക, സിംബാബ്‍വേയ്ക്ക് ചരിത്ര വിജയം ഏഴ് വിക്കറ്റ് അകലെയാണ്
Next articleബാഴ്സലോണ യൂത്ത് ടീം താരം ടോണി ഇനി ബെംഗളൂരു എഫ് സിയിൽ