Picsart 24 05 20 11 36 39 114

ജിതേശ്വർ സിംഗ് ചെന്നൈയിനിൽ കരാർ പുതുക്കി

ചെന്നൈയിൻ എഫ്‌സിയുടെ യുവ മധ്യനിര താരം യുംഖൈബാം ജിതേശ്വർ സിംഗ് ക്ലബിൽ കരാർ നീട്ടി. 2025 വരെ താരം ചെന്നൈയിനൊപ്പം ഉണ്ടാകും എന്ന് ക്ലബ് അറിയിച്ചു. 2022 ൽ ചെന്നൈയിൻ എഫ്‌സിക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) അരങ്ങേറ്റം കുറിച്ച മണിപ്പൂരിൽ നിന്നുള്ള 22 കാരനായ മിഡ്‌ഫീൽഡർ അവസാന സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

“ജിതു ഒരിക്കലും എവിടെയും പോകുന്നില്ല. അടുത്ത സീസണിലേക്കുള്ള ഞങ്ങളുടെ പദ്ധതികളുടെ വലിയൊരു ഭാഗമാണ് അദ്ദേഹം. കൂടാതെ, ക്ലബ്ബിലെ എല്ലാവരും അവനിൽ മികച്ച ഭാവി കാണുന്നു.” ഓവൻ കോയ്ല് പറഞ്ഞു.

കഴിഞ്ഞ സീസണിൽ 23 മത്സരങ്ങൾ ഉൾപ്പെടെ 44 മത്സരങ്ങളാണ് ജിതേഷ്വോർ ചെന്നൈയിന് വേണ്ടി ഇതുവരെ കളിച്ചത്. 2022-ൽ ആയിരുന്നു ചെന്നൈയിനിൽ ചേർന്നത്. കഴിഞ്ഞ വർഷം AFC U-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ കളിച്ച ഇന്ത്യൻ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു.

Exit mobile version